കൊച്ചി: സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനത്തലവട്ടം ആനന്ദൻ പഠന ഗവേഷണ കേന്ദ്രം ഇന്ന് രാവിലെ 10 മുതൽ എറണാകുളം ടൗൺ ഹാളിൽ 'അമേരിക്കൻ പ്രതികാര ചുങ്കവും കേരളവും" എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കും.

അമേരിക്ക ഉയർത്തുന്ന വെല്ലുവിളിയെ നേരിടാൻ എല്ലാവരുടെയും യോജിച്ച മുന്നേറ്റമാണ് സെമിനാറിലൂടെ ലക്ഷ്യമിടുന്നതെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ, സെക്രട്ടറി എളമരം കരീം എന്നിവർ പറഞ്ഞു. അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു വി. കൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്യും. ഡോ. തോമസ് ഐസക് വിഷയാവതരണം നടത്തും.