bsi

കൊച്ചി: പ്ലൈവുഡ് ഉത്പന്നങ്ങളിൽ വ്യാജ ഐ.എസ്.ഐ മാർക്ക് ഉപയോഗിച്ച കമ്പനിക്ക് 12 ലക്ഷം രൂപ പിഴ വിധിച്ച് കോടതി. പെരുമ്പാവൂരിലെ പീവീസ് പ്ലൈവുഡ്സിനെയാണ് എറണാകുളം ചീഫ് ജുഡീഷ്യൽ കോടതി ശിക്ഷിച്ചത്. ബി.ഐ.എസ് കൊച്ചി യൂണിറ്റ് നടത്തിയ റെയ്ഡിനെ തുടർന്ന് സമർപ്പിച്ച റിപ്പോർട്ടിലാണ് നടപടി. പിഴ അടയ്ക്കാത്ത പക്ഷം സ്ഥാപന നടത്തിപ്പുകാർ ആറുമാസം തടവ് അനുഭവിക്കണം. ഐ.എസ് 710 നിലവാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാൻ മുദ്ര പതിപ്പിച്ച് കമ്പനി പ്ലൈവുഡുകൾ വില്പന നടത്തിയതായും കൃത്രിമ ലൈസൻസ് നമ്പറുകൾ ഉപയോഗിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.