
കൊച്ചി: എം.ജി സർവകലാശാല ഇന്റർകോളേജിയേറ്റ് പുരുഷ കബഡി ടൂർണമെന്റിൽ ആതിഥേയരായ ഭാരത മാതാ കോളേജ് കിരീടമുയർത്തി. യൂണിവേഴ്‌സിറ്റിയുടെ ഇരു സോണുകളിൽ നിന്ന് വിജയിച്ച് യോഗ്യരായി വന്ന എട്ട് ടീമുകളാണ് ഇന്റർസോൺ തലത്തിൽ മത്സരിച്ചത്. എംജി യൂണിവേഴ്‌സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം ഡയറക്ടർ ഡോ. ഇസ്മായിൽ താമരശ്ശേരി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
ഭാരത മാതാ കോളേജ് മാനേജർ റവ.ഡോ. എബ്രഹാം ഒലിയപ്പുറത്ത്, അസിസ്റ്റന്റ് മാനേജർ റവ.ഫാ. ജിമ്മിച്ചൻ കർത്താനം, പ്രിൻസിപ്പൽ ഡോ.സൗമ്യ തോമസ്, അക്കാഡമിക് ഡയറക്ടർ പ്രൊഫ.ഡോ.കെ.എം. ജോൺസൻ, കോളേജ് കായിക വിഭാഗം അദ്ധ്യാപകരായ വി.എം. റോബിൻ, അജിത് ജോൺസൻ, അസോസിയേഷൻ പ്രസിഡന്റ് ജോസ് സേവ്യർ എന്നിവർ സംസാരിച്ചു.