marathon

കൊച്ചി: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഇൻഡൽ ഓട്ടോമോട്ടീവ്‌സും റിനൈ മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിച്ച മിനി മാരത്തൺ റിനൈ കാർഡിയോളജി വിഭാഗം മേധാവി ഡോ. വിനോദ് തോമസ്, ഇൻഡൽ എച്ച്.ആർ ആൻഡ് ട്രെയിനിംഗ് മേധാവി ഉണ്ണിക്കൃഷ്ണൻ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ഫിനിഷിംഗ് പോയിന്റായ ഇൻഡൽ ഹൗസിന് മുന്നിൽ റിനൈ മെഡിസിറ്റിയിൽ നിന്നുള്ള 20 അംഗ സംഘത്തിന്റെ ബോധവത്കരണ ഫ്ലാഷ് മോബ് അരങ്ങേറി. ഡോ. വിനോദ് തോമസിന്റെ നേതൃത്വത്തിലുള്ള റിനൈ മെഡിസിറ്റിയിലെ കാർഡിയോളജി വിദഗ്ദ്ധർ പങ്കെടുത്ത പാനൽ ചർച്ചയും ഉണ്ടായിരുന്നു.