കൊച്ചി: തുടർച്ചയായി ഏഴാം വർഷവും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ എക്‌സലൻസ് അവാർഡ് നേടി അമൃത ആശുപത്രി. പരിസ്ഥിതി സംരക്ഷണത്തിലെയും സുസ്ഥിരമായ പ്രവർത്തനങ്ങളിലെയും മാതൃകാപരമായ സംഭാവനകളെ മുൻ നിർത്തിയാണ് അവാർഡ്. പുരസ്‌കാരം അങ്കമാലി അഡ്ലക്‌സ് കൺവെൻഷൻ സെന്ററിൽ നടന്ന അന്തർദേശീയ പരിസ്ഥിതി സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് അമൃത ആശുപത്രിയിലെ പരിസ്ഥിതി സുരക്ഷാ ജനറൽ മാനേജർ ആർ.ആർ. രാജേഷ് ഏറ്റുവാങ്ങി.