saskarikavedi
മഞ്ഞപ്ര സാംസ്കാരികവേദിയും എ.പി.വർഗീസ് സ്മാരക ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ജീവിത മനഃശാസ്ത്രം പരിപാടി ഫാ.വർഗീസ് തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: മഞ്ഞപ്ര സാംസ്കാരികവേദിയും എ.പി.വർഗീസ് സ്മാരക ട്രസ്റ്റും സംയുക്തമായി 'ജീവിത മനഃശാസ്ത്രം" പരിപാടി സംഘടിപ്പിച്ചു. കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ഫാ. വർഗീസ് തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജീവിതവും മനഃശാസ്ത്രവും എന്ന വിഷയത്തിൽ കാലടി സംസ്കൃത സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി. ഇന്ദു പ്രഭാഷണം നടത്തി. സാംസ്കാരികവേദി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷനായി. സെക്രട്ടറി വിജയലക്ഷ്മി ചന്ദ്രൻ, നോബി കുഞ്ഞപ്പൻ, ടി.പി. കുര്യാക്കോസ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സീന പോൾ, ശ്രീനി ശ്രീകാലം, ജോയി കല്ലൂക്കാരൻ, പി.എം. പൗലോസ്, വർഗീസ് പുന്നക്കൽ, ജോസ് ചെറിയാൻ, ജോസ് ഏനമാക്കൽ എന്നിവർ പ്രസംഗിച്ചു.