u
ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ എ.എസ്. കുസുമന്റെ നേതൃത്വത്തിൽ സായാഹ്ന സമത്വജ്വാല തെളിച്ച് പ്രതിജ്ഞയെടുക്കുന്നു

പൂത്തോട്ട: കെ.പി.എം വി.എച്ച്.എസ്.എസ്, എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ മിനി ക്യാമ്പിന്റെ ഭാഗമായി സമം, സാദരം പ്രൊജക്ട് സംഘടിപ്പിച്ചു. ലിംഗഭേദ വിവേചനങ്ങൾക്കും സ്ത്രീധനത്തിനും എതിരെ വൊളണ്ടിയേഴ്സ് 50 വീടുകൾ സന്ദർശിച്ചു. സ്ത്രീധനത്തിനെതിരായ പോരാട്ടത്തിൽ അണിചേരുമെന്ന് കുടുംബാംഗങ്ങളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചു. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ എ.എസ്. കുസുമന്റെ നേതൃത്വത്തിൽ തെരുവിൽ സായാഹ്ന സമത്വ ജ്വാല തെളിച്ചു. വൊളണ്ടിയേഴ്സ്,​ പൂർവവിദ്യാർത്ഥികൾ,​ നാട്ടുകാർ എന്നിവർ പങ്കെടുത്തു. പൂത്തോട്ട ശ്രീനാരായണ ലാ കോളേജ് അസിസ്റ്റന്റ് പ്രൊഫ. സലിംകുമാർ നേതൃത്വത്തിൽ ജെൻഡർ പാർലമെന്റ് ഡിബേറ്റും സംഘടിപ്പിച്ചു.