കൊച്ചി: ശ്രീനാരായണസേവാ യുവജനസംഘം വാർഷിക പൊതുയോഗം ഒക്‌ടോ. 5ന് രണ്ടിന് സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. യുവജനസംഘം പ്രസിഡന്റ് ടി.എസ്. അംജിത്ത് അദ്ധ്യക്ഷനാകും. സംഘം സെക്രട്ടറി പി.പി. രാജൻ,​ ട്രഷറർ എൻ. സുഗതൻ, വനിതാസംഘം പ്രസിഡന്റ് ഡോ. ടി.പി. സരസ, സെക്രട്ടറി ലീല പരമേശ്വരൻ, യുവജനസംഘം സെക്രട്ടറി ടി.വി. വിജീഷ് എന്നിവർ സംസാരിക്കും.