seminar1

കൊച്ചി: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ എറണാകുളം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് കെ.സി.ഇ.യു തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ദേശീയ സഹകരണ നയവും കേരളവും" എന്ന വിഷയത്തെ അധികരിച്ച് ഉദയംപേരൂർ സർവ്വീസ് സഹകരണ ബാങ്കിൽ ഹാളിൽ സെമിനാർ സംഘടിപ്പിച്ചു. കണയന്നൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ഭരണ സമിതി അംഗവും വെണ്ണല സഹ. ബാങ്ക് പ്രസിഡന്റുമായ അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ലിജു അദ്ധ്യക്ഷനായി. കെ.സി.ഇ.യു ജില്ലാ സെക്രട്ടറി കെ.എ ജയരാജ്,സി.വി സുഭാഷ്, ടി.എസ്. ഹരി, മണി കെ.എസ്, ജയ കെ.പി, ഷീബ ഇ.പി, ബിച്ചു എം.ബി എന്നിവർ സംസാരിച്ചു.