mulamkulam1
എസ്.എൻ.ഡി.പി യോഗം മുളക്കുളം നോർത്ത് ശാഖയിലെ പെൻഷണേഴ്സ് കൗൺസിൽ പൊതുയോഗം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി. പ്രസാദ് ആരിശ്ശേരിൽ ഉദ്ഘാടനം ചെയ്യുന്നു

മുളക്കുളം: ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിലിൽ മുളക്കുളം നോർത്ത് ശാഖയുടെ വിശേഷാൽ പൊതുയോഗം ശ്രീനാരായണ സാംസ്കാരിക നിലയത്തിൽ എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി. പ്രസാദ് ആരിശ്ശേരിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സി.എം. ബാബു മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.പി.സി സെൻട്രൽ കമ്മിറ്റി അംഗം ഡോ. ഡി. പ്രകാശൻ 'മനീഷ - വിസ്ഡം" പദ്ധതിയെക്കുറിച്ച് സംസാരിച്ചു. എസ്.എൻ.പി.സി ശാഖാ പ്രസിഡന്റ് പി.എൻ. മോഹൻദാസ്, യൂണിയൻ പ്രസിഡന്റ് സജിമോൻ പ്ലാശേരിൽ, സെക്രട്ടറി കെ.എസ്. ജയപ്രകാശ്, എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് പി.കെ. രാജീവ്, സെക്രട്ടറി എം.എ. സുമോൻ, എസ്.എൻ.പി.സി വൈസ് പ്രസിഡന്റ് കെ. മിനിമോൾ, സെക്രട്ടറി ഷാജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. ആംബിൾ ടോം 'ശാന്ത മനസ് - സുന്ദര ജീവിതം" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.