പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ ചിറ്റാറ്റുകര, ചേന്ദമംഗലം പഞ്ചായത്തുകളിലെ നാല് റോഡുകളുടെ നവീകരണത്തിന് എം.എൽ.എ ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തി 140 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ചിറ്റാറ്റുകര പഞ്ചായത്തിലെ മൂന്നാം വാർഡിൽ വ്യാപാരഭവൻ ലിങ്ക് റോഡ് (32.10ലക്ഷം), രണ്ടാം വാർഡിലെ കണ്ടാശേരി റോഡ് (35 ലക്ഷം), ചേന്ദമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ പെരിയാർ റോഡിന് (46.70 ലക്ഷം), പതിമൂന്നാം വാർഡിൽ ഐശ്വര്യ നഗർ സെക്കൻഡ് റോഡിന് (26 ലക്ഷം) എന്നിങ്ങനെയാണ് അനുമതി. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർക്കാണ് നിർമ്മാണ ചുമതല.