വൈപ്പിൻ: വൈപ്പിൻ കരയിലെ ക്ഷേത്രങ്ങളിൽ ഇന്നലെ സന്ധ്യക്ക് വിദ്യാർത്ഥികൾ പുസ്തകങ്ങൾ പൂജയ്ക്ക് സമർപ്പിച്ചു. ചെറായി ഗൗരീശ്വര ക്ഷേത്രം, ഞാറക്കൽ ശക്തിധര ക്ഷേത്രം, ഞാറക്കൽ ബാലഭദ്ര ദേവീക്ഷേത്രം, നായരമ്പലം ഭഗവതി ക്ഷേത്രം, നായരമ്പലം കൊച്ചമ്പലം, ചെറായി തിരുമനാംകുന്നിൽ, ചെറായി നെടിയാറ, ചെറായി വാരിശേരി, മുനമ്പം ഗുരുദേവ ക്ഷേത്രം, പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം കുട്ടികൾ ക്ഷേത്രത്തിലെത്തി പാഠപുസ്തകങ്ങൾ സമർപ്പിച്ചു. വിജയദശമിയായ ഒക്‌ടോബർ 2ന് രാവിലെയാകും പുസ്തകങ്ങൾ തിരിച്ചെടുക്കുക. ചെറായി ഗൗരീശ്വരം, ഞാറക്കൽ ബാലഭദ്രദേവി, പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്രങ്ങളിൽ വൈകിട്ട് നൃത്ത - സംഗീതാർച്ചനകൾ നടക്കും.