വൈപ്പിൻ: മത്സ്യമേഖലയ്ക്ക് ദോഷകരമായ കേന്ദ്ര സർക്കാരിന്റെ ഫിഷറീസ് നയം പിൻവലിക്കണമെന്ന് മത്സ്യസംസ്‌കരണ,​ വില്പന തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഞാറക്കൽ ടാലന്റ് ഓഡിറ്റോറിയത്തിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് വി.എ.ശ്രീജിത്ത് അദ്ധ്യക്ഷനായി. എ. സഫറുള്ള, കെ.എ. അലി അക്ബർ, എ.പി. പ്രീനിൽ, സി.ഡി. നന്ദകുമാർ, കെ.കെ. കലേശൻ, എ.കെ. ഷാലി തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി വി.എ. ശ്രീജിത്ത് (പ്രസിഡന്റ്), കെ.എൻ. സതീശൻ, പി. വി. ലൂയീസ്, പി.വി. ഓമന (വൈസ് പ്രസിഡന്റുമാർ), കെ.എ. സാജിത്ത് (സെക്രട്ടറി), പി. മനോഹരൻ, സൈനുദ്ദീൻ ഫിറോസ്, കെ.കെ. രമ (ജോ. സെക്രട്ടറിമാർ)​, കെ.എ. എഡ്വിൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.