കാലടി: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ നവീകരിച്ച നമ്പിള്ളിക്കുളം നാടിന് സമർപ്പിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉദ്‌ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ അദ്ധ്യക്ഷയായി. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 24 ലക്ഷം രൂപ ചെലവഴിച്ചാണ് പന്തക്കൽ ക്ഷേത്രത്തിന് സമീപമുള്ള കുളം നവീകരിച്ചത്. 22 സെന്റ് കുളത്തിന് സംരക്ഷണ ഭിത്തി, നടപ്പാത, അലങ്കാര ദീപങ്ങൾ എന്നിവയുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓപ്പൺ ജിം ഒരുങ്ങുന്നുണ്ട്.