
ആലുവ: അഖില കേരള വിശ്വകർമ്മ മഹാസഭ പട്ടേരിപ്പുറം ശാഖാ കുടുംബസംഗമം ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.കെ. രാജീവൻ അദ്ധ്യക്ഷനായി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. നഗരസഭാ കൗൺസിലർ കെ.പി. ഇന്ദിരാദേവി, താലൂക്ക് യൂണിയൻ സെക്രട്ടറി കെ.പി. പ്രസാദ്, സെക്രട്ടറി കെ.ജി. വിശ്വനാഥൻ, മഹിളാ സംഘം പ്രസിഡന്റ് പൊന്നമ്മ സത്യൻ, ഷീനരാധേശൻ, ജിഷ ബാബു, എൻ. രാജമോഹൻ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും ഓണസദ്യയും നടന്നു.