മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം കടാതി ശാഖയുടെ കീഴിലുള്ള ശ്രീനാരായണ സ്വയംസഹായ സംഘത്തിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും കുടുംബ സംഗമവും ശാഖാവൈസ് പ്രസിഡന്റ് അഡ്വ. ദിലീപ് എസ്. കല്ലാർ ഉദ്ഘാടനം ചെയ്തു. കൊടക്കപ്പിള്ളിൽ സോമന്റെ വസതിയിൽ ചേർന്ന യോഗത്തിൽ പ്രമീള സോമൻ ദീപാർപ്പണം നടത്തി. ശാഖാ പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷനായി. സഹായ സംഘം കൺവീനറായി എം.എസ്. സുമിഷിനെയും ജോ. കൺവീനറായി അരുൺ അജിയെയും തിരഞ്ഞെടുത്തു. ശാഖാ സെക്രട്ടറി എം.എസ്. ഷാജി, വനിതാ സംഘം സെക്രട്ടറി ഉഷ ഷാജി, യൂത്ത് മൂവ്മെന്റ് സെക്രട്ടറി സോജൻ എന്നിവർ സംസാരിച്ചു.
പ്രവീൺ, ഷാജി, ഉഷാ സോമൻ, അഭിനവ് പ്രവീൺ, ഷിബു, ഉത്തര, ധൻവിക എന്നിവർ ഗാനങ്ങൾ ആലപിച്ചു. സിനി രാജേഷ്, സിനിത മണികണ്ഠൻ, മനീഷ സുമീഷ്, വിനീത സോജൻ, സനു ജിജീഷ്, ഗോപിക സത്യൻ, നിഖിത സോജൻ, ബിന്ദു ഷിബു, ദീപബിജു, ദേവനാഥ്, ആദിദേവ്, ശിവദത്ത്, ശിവപ്രിയ തുടങ്ങിയവർ ഫ്യൂഷൻ ഡാൻസ് അവതരിപ്പിച്ചു. തൃശൂരിൽ നടന്ന അണ്ടർ ടെൺ ചെസ് മത്സര വിജയി വൈഭവ് സുമോദിനെ ആദരിച്ചു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്. വിൽസൻ സമ്മാനദാനം നിർവഹിച്ചു. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ജിജീഷ് സ്വാഗതവും ശാഖാ കമ്മിറ്റി അംഗം രാജേഷ് നന്ദിയും പറഞ്ഞു.