h

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പവിഴമല്ലിത്തറ മേളം ദുർഗാഷ്ടമി നാളായ ഇന്ന് കൊട്ടിക്കയറും. ചോറ്റാനിക്കരയമ്മയുടെ മൂലസ്ഥാനമായി ആരാധിച്ചു വരുന്ന പവിഴമല്ലിത്തറയ്ക്കു മുന്നിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു തുടർച്ചയായി 12-ാം വർഷമാണ് മേളം നടക്കുന്നത്. ഇക്കാലമത്രയും നടൻ ജയറാമായിരുന്നു മേളപ്രമാണി.

ഇത്തവണ മേളത്തിന് മട്ടന്നൂർ ശങ്കരൻകുട്ടിയുടെ മക്കളായ ശ്രീരാജും ശ്രീകാന്തുമുൾപ്പെടെ 111 കലാകാരന്മാർ അണിനിരക്കും. രാവിലെ കൊടിമരത്തിന്റെ ചുവട്ടിൽ നിന്ന് തുടങ്ങി അഞ്ചുകാലവും കൊട്ടിത്തിമിർത്ത് പ്രദക്ഷിണം വന്ന് കൊടിമരച്ചുവട്ടിൽ ചെമ്പടകൊട്ടി തിരുകലാശം കൊട്ടിതീർക്കും. രാവിലെ എട്ടരയോടെ ചോറ്റാനിക്കര ഭഗവതി ശീവേലിയുമായി എഴുന്നള്ളി നിൽക്കുന്ന സമയത്താണ് രണ്ട് മണിക്കൂറോളം നീളുന്ന മേളം ആരംഭിക്കുക.