ആലുവ: രാഷ്ട്രീയ സ്വയം സേവക സംഘം ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ചൂർണിക്കര മണ്ഡലം പഥസഞ്ചലനം ഒക്ടോബർ രണ്ടിന് നടക്കുമെന്ന് സംഘാടക സമിതി രക്ഷാധികാരി എസ്. ശശിധരമേനോൻ, വിജയൻ കുളത്തേരി എന്നിവർ അറിയിച്ചു.
വൈകിട്ട് മൂന്നിന് അമ്പാട്ടുകാവ് മില്ലുപടിയിൽ നിന്നാരംഭിക്കുന്ന പഥസഞ്ചലനത്തിൽ മണ്ഡലത്തിലെ പത്ത് യൂണിറ്റുകളിൽ നിന്നായി ആയിരത്തോളം പേർ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് അമ്പാട്ടുകാവ് ക്ഷേത്രമൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ കടുങ്ങല്ലൂർ ഖണ്ഡ് സംഘചാലക് ഗോപാലകൃഷ്ണ കുഞ്ഞി മുഖ്യപ്രഭാഷണം നടത്തും. എസ്. ശശിധരമേനോൻ അദ്ധ്യക്ഷനാകും. അധികാരി സംഗമം, ധ്വജാരോഹണം, ശാരീരിക പ്രദർശനം, വ്യക്തിഗീതം, ധ്വജാവരോഹണം എന്നിവയും നടക്കും.
വിജയദശമി മഹോത്സവത്തിന്റെ കൂടി ഭാഗമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.