
കൊച്ചി: മനുഷ്യപക്ഷത്തുനിന്ന് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത സാനു മാഷ് എഴുത്തുകാരന്റെ ദൗത്യം പൂർത്തിയാക്കിയാണ് മടങ്ങിയതെന്ന് കേരള നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ പി. എസ്. ശ്രീകല പറഞ്ഞു. 'മനുഷ്യത്വം ഇല്ലെങ്കിൽ മനുഷ്യൻ അല്ല" എന്ന ശ്രീനാരായണ ഗുരുദേവ ദർശനം ജീവിതത്തിൽ പ്രാവർത്തികമാക്കി. ചാവറ കൾച്ചറൽ സെന്ററും ലളിതാംബിക അന്തർജനം സാഹിത്യ വേദിയും സംഘടിപ്പിച്ച 'നിത്യവിസ്മയ സാനു" പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അദ്ധ്യക്ഷനായി. ലളിതാംബിക അന്തർജനം സെന്റർ ഡയറക്ടർ തനൂജ ഭട്ടതിരി, ജയശ്രീ ശങ്കർ, ഫൗസിയ കളപ്പാട്ട്, രഞ്ജിത്ത് സാനു, അനാമിക സജീവ്, സിന്ധു സൂസൻ വർഗീസ്, ഡോ. രേണു പുത്തൂർ, കെ. സരസ്വതിയമ്മ, നിജു ആൻ ഫിലിപ്പ്, സീജ ജിതേഷ്, മീരബെൻ എന്നിവർ സംസാരിച്ചു.