ആലുവ: എടത്തല എം.ഇ.എസ് കോളേജിൽ ഹെൽത്ത്‌ ആൻഡ് യോഗ ക്ലബും സാമരിട്ടൻ ഹോസ്പിറ്റൽ പഴങ്ങനാടും സംയുക്തമായി ഹൃദയസുരക്ഷ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. കോളേജ് മാനേജ്മെന്റ് കമ്മിറ്റി ട്രഷറർ എം.ജെ. അബ്ദുൽ ജബ്ബാർ, പ്രിൻസിപ്പൽ ഡോ. രാജ്‌മോഹൻ കടവിൽ, പ്രോഗ്രാം കോഓർഡിനേറ്റർ കെ.ആർ. അഞ്ജു കൃഷ്ണ, സ്റ്റുഡന്റ് കോഓർഡിനേറ്റർ നിഹാല എന്നിവർ സംസാരിച്ചു.