sathi-lalu
കീഴ്മാട് കുടുംബാരോഗ്യകേന്ദ്രം നാലാംമൈൽ ഫാർമസി കോളേജിൽ സംഘടിപ്പിച്ച സി.പി.ആർ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ലോകഹൃദയ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഹൃദയപൂർവം പരിപാടിയുടെ ഭാഗമായി കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നാലാംമൈൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് കോളേജിൽ സി.പി.ആർ പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സ്നേഹ മോഹനൻ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷ റസീല ഷിഹാബ്, മെഡിക്കൽ ഓഫീസർ ഡോ. കെ.പി. അഖില, ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജ്, ഫാർമസി കോളേജ് ഡയറക്ടർ ജി. രാധാകൃഷ്ണൻ നായർ, എസ്.എസ്. രേഖ എന്നിവർ പ്രസംഗിച്ചു. മീനു വർഗീസ് പരിശീലനത്തിന് നേതൃത്വം നൽകി.