കാലടി: നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയുടെ സുവർണ ജൂബിലി ആഘോഷം സമാപിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമ്മരാജ് അടാട്ട് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.എൽ. പ്രദീപ് അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ആമുഖ പ്രഭാഷണം നടത്തി. നടൻ സാജൻ പള്ളുരുത്തി മുഖ്യാതിഥിയായി. അഡ്വ. കെ.കെ. ഷിബു സമ്മാനദാനം നിർവഹിച്ചു. 25 വർഷം പഞ്ചായത്ത് മെമ്പർ സ്ഥാനം വഹിച്ച ആനി ജോസിനെ മുൻമന്ത്രി ജോസ് തെറ്റയിൽ ആദരിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റായി ചുമതലയേറ്റ ഡോ. ധർമ്മ രാജ് അടാട്ടിനെ ലൈബ്രറി സെക്രട്ടറി ഷൈൻ പി. ജോസ് ആദരിച്ചു.