കാലടി: മലയാറ്റൂർ ശ്രീ പന്തയ്‌ക്കൽ വിഷ്ണു ഭഗവതി ക്ഷേത്രത്തിലെ ചുറ്റമ്പല നിർമ്മാണം കൊച്ചിൻ ദേവസ്വം ബോർഡ്‌ മെമ്പർ അഡ്വ. കെ.പി. അജയൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം സമിതി പ്രസിഡന്റ് വി.എൻ. വിജയൻ, സെക്രട്ടറി സുരേഷ്‌കുമാർ ചിറ്റേത്ത്, ദേവസ്വം ഓഫീസർ വേണുഗോപാൽ, മേൽശാന്തി അനീഷ് മോഹൻ, ക്ഷേത്ര സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.