
പള്ളുരുത്തി: ഇടക്കൊച്ചി സർവ്വീസ് സഹകരണ ബാങ്കിന്റെ 89-ാമത് വാർഷിക പൊതുയോഗം ഇടക്കൊച്ചി സെന്റ് മേരീസ് എൽ.പി സ്കൂൾ ഹാളിൽ ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോയുടെ അദ്ധ്യക്ഷതയിൽ കൂടി. 1922 ൽ സ്ഥാപിതമായ ബാങ്ക് ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡ് ബാങ്കായാണ് പ്രവർത്തിക്കുന്നത്. ബാങ്കിന്റെ 2024-25 വർഷത്തെ ഭരണറിപ്പോർട്ടും കണക്കും 2026-27വർഷത്തേയ്ക്കുള്ള ബഡ്ജറ്റും ബാങ്ക് സെക്രട്ടറി പി.ജെ. ഫ്രാൻസിസ് അവതരിപ്പിച്ചു. 2024 വർഷത്തെ സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിൽ വൈപ്പിൻ മേഖല ഉൾപ്പെടുന്ന കൊച്ചി താലൂക്കിൽ ഒന്നാം സ്ഥാനത്തിന് കൊച്ചി സർക്കിൾ സഹകരണ യൂണിയനിൽ നിന്നും അവാർഡ് ലഭിച്ചു. എം.കെ. നരേന്ദ്രൻ, ജീജ ടെൻസൻ, കെ. എം.മനോഹരൻ, ജസ്റ്റിൻ കവലക്കൽ, മഞ്ജുള രാജൻ, അസി. സെക്രട്ടറി ജൂലിയ മാർഗരറ്റ് ഷാ എന്നിവർ സംസാരിച്ചു.