കോലഞ്ചേരി: കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ ലോകഹൃദയദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് 'ഡോണ്ട് മിസ് എ ബീറ്റ് കാർഡിയോളജി അപ്ഡേറ്റ്സ്' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ശില്പശാല ആശുപത്രി സെക്രട്ടറിയും സി.ഇ.ഒ യുമായ ജോയ് പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ഹൃദ്റോഗവിദഗ്ദ്ധരായ ഡോക്ടർമാർ സുധയകുമാർ, വി.എൽ. ജയപ്രകാശ്, മനു വർമ, ലൂയി ഫിഷർ, ജോസഫ് തോമസ്, മറിയാമ്മ തോമസ് എന്നിവർ ക്ലാസുകൾ നയിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറിലധികം ഡോക്ടർമാർ പങ്കെടുത്തു.