1

മട്ടാഞ്ചേരി: കഴിഞ്ഞ ദിവസം ബി.ഒ.ടി പാലത്തിന് നടുവിൽ സ്വകാര്യ ബസിടിച്ച് ജോസ് ഡോമിനിക് എന്ന യുവാവ് മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാരായ ബസ് ഡ്രൈവർക്കെതിരെ കൊലപാതകത്തിന് കേസെടുക്കുക. ബസുകളുടെ മത്സരയോട്ടം തടയാൻ നടപടി സ്വീകരിക്കുക, പരിശോധന കർശനമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മട്ടാഞ്ചേരി ആർ.ടി.ഒ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പനയപ്പിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധം കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. ടി. എം. റിഫാസ് അദ്ധ്യക്ഷനായി.

ആർ.ടി.ഒ ഉദ്യോഗസ്ഥരുമായി പ്രതിഷേധക്കാർ ചർച്ച നടത്തി. വിപുലമായ യോഗം വിളിച്ചു ചേർക്കാമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാമെന്നും ജോയിന്റ് ആർ.ടി.ഒ ഉറപ്പ് നൽകി. ബ്ലോക്ക് ഭാരവാഹികളായ അസീം ഹംസ, ഷമീർ വളവത്ത്, അഫ്സൽ അലി, പുഷ്പാ റോഷൻ,​അൻസാരി കളരിക്കൽ,​ കെ.ഉബൈദ്, ലൈലാ കബീർ, എം. എ. ജോസി, ഷുഹൈബ്, പി. കെ. നൗഷാദ്, ബ്രയാൻ ആൻഡ്രൂസ്, ടി. എ. ഖലീൽ. ഷഹീർ, എം. യു.ഹാരിസ്. നവാബ്, ഷാഹി നൈന, പി. ഇ. അഷ്കർ, പി. എം. നാസർ, യാസീൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.