
ആലുവ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യാത്ത പൊലീസിനും പിണറായി - ആർ.എസ്.എസ് അവിശുദ്ധ ബന്ധത്തിനെതിരെയും കോൺഗ്രസ് ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എ. മുജീബ് അദ്ധ്യക്ഷനായി. ലത്തീഫ് പുഴിത്തറ, രാജു കുമ്പളാൻ, കെ.കെ. ജമാൽ, കെ.പി. സിയാദ്, പി.എം. മൂസക്കുട്ടി, ജി. മാധവൻകുട്ടി, വിനോദ് ജോസ്, ഫാസിൽ ഹുസൈൻ, ബാബു കൊല്ലംപറമ്പിൽ, എ.എ. മാഹിൻ, ലിസി സെബാസ്റ്റിൻ, സി.പി.നാസർ, പി.വി. എൽദോസ്, സമീർ സൈതാലി തുടങ്ങിയവർ സംസാരിച്ചു.