പെരുമ്പാവൂർ: ഇന്ദിരാ പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് ഇരിങ്ങോൾ യൂണിറ്റിന്റെയും ആലുവ ഡോ. ടോണി ഫെർണാണ്ടസ് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ ഇരിങ്ങോൾ വി.എച്ച്.എസ്.എസ് സ്കൂളിൽ നേത്രപരിശോധനാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുനിസിപ്പൽ മുൻ ചെയർമാനും കെ.പി.സി സി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ചെയർമാനുമായ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു, സി.സി.സി സെക്രട്ടറി ബേസിൽ പോൾ മുഖ്യാതിഥിയായി. ട്രസ്റ്റ് പ്രസിഡന്റ് വിജീഷ് വിദ്യാധരൻ അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ അനിതാ പ്രകാശ്, കോൺഗ്രസ് വേങ്ങൂർ മണ്ഡലം പ്രസിഡന്റ് റിജു കുര്യൻ, ബിജു ഗോപാലൻ, ജെഫർ റോഡ്രിക്സ്, പോൾ ചെതലൻ, രാജഗോപാൽ, അരുൺ ചാക്കപ്പൻ എന്നിവർ നേതൃത്വം നൽകി.