പെരുമ്പാവൂർ: കേരള സ്റ്റേറ്റ്‌ സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ഡി. റാഫേൽ അദ്ധ്യക്ഷനായി. ജോർജ് പി. അബ്രഹം, ടി.എസ്. രാധാമണി, ആലീസ് സ്‌കറിയ, സി.എ. അലിക്കുഞ്ഞ്, സി.എ. അപ്‌സലൻ, എ.ജെ. ജോൺ, കെ.വി. അനന്തൻ, പി.വി. ലോഹിതാക്ഷൻ, വി.എ. ചിന്നമ്മ എന്നിവർ സംസാരിച്ചു. മെഡിസെപ്പ് വർദ്ധനവിനെതിരെ അസോസിയേഷൻ സമരം സംഘടിപ്പിക്കുമെന്ന് ജില്ലാ കമ്മിറ്റി യോഗത്തിനി ശേഷം ഭാരവാഹികൾ പറഞ്ഞു.