കൊച്ചി: ആർ.എസ്.എസ് ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നാളെയും മറ്റന്നാളും ജില്ലയിൽ 122 ഇടങ്ങളിൽ പൊതുസമ്മേളനവും 100 ഇടങ്ങളിൽ ഗണവേഷധാരികളായ സ്വയംസേവകർ പങ്കെടുക്കുന്ന പഥസഞ്ചലനവും നടക്കും. മുൻ ഡി.ജി.പി ജേക്കബ് തോമസ്, ചുവർചിത്ര കലാകാരൻ രാജേന്ദ്രൻ കർത്ത, വടക്കര സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. പോൾ തോമസ്, ഡോ. ചിത്രതാര, സംവിധായകനും നടനുമായ രൂപേഷ് പീതാംബരൻ, ചിന്മയ വിശ്വ വിദ്യാപീഠം ഡെപ്യൂട്ടി ഡീൻ ഡോ. മഞ്ജുള ആർ. അയ്യർ, അസി. കമാൻഡന്റ് സുരേന്ദ്രനാഥ് മേനോൻ, റിട്ട കസ്റ്റംസ് കമ്മിഷണർ കെ.എൻ. രാഘവൻ തുടങ്ങിയവർ പങ്കെടുക്കും. ആർ.എസ്.എസ് അഖില ഭാരതീയ സഹ ശാരീരിക് ശിക്ഷൺ പ്രമുഖ് ഒ.കെ. മോഹനൻ, എസ്.സേതുമാധവൻ, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാർ, ദക്ഷിണ ക്ഷേത്ര വ്യവസ്ഥ പ്രമുഖ് കെ.വേണു തുടങ്ങിയവർ പ്രസംഗിക്കും.
രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തിൽ എന്ന പുസ്തകത്തിന്റെ ആദ്യ ഭാഗം പ്രകാശനം ചെയ്യും. ശതാബ്ദി പരിപാടികളുടെ ഭാഗമായി നടക്കുന്ന ഹർ ഘർ സമ്പർക്ക് യജ്ഞത്തിന് ഒക്ടോബർ 5ന് തുടക്കമാകും.