padam

കൊച്ചി: അമിത വേഗതയിലെത്തിയ കാർ കടമുറിയിലേക്ക് ഇടിച്ചുകയറി. എറണാകുളം സ്വദേശിയായ ഡ്രൈവറെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. നാലുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. പ്രവർത്തിക്കാത്ത കട ആയതിനാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടായില്ല.

എറണാകുളം സൗത്ത് പാലത്തിന് സമീപം ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. അമിതവേഗത്തിൽ എത്തിയ കാർ കടവന്ത്ര ഭാഗത്തേക്ക് വളയ്ക്കുവാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ട്മുന്നോട്ട് കുതിച്ചു. കടമുറിയുടെ ഷട്ടർ ഇടിച്ച് തകർത്ത് അകത്തെ മതിലിൽ ഇടിച്ചാണ് കാർ നിന്നത്. പരാതിയില്ലാത്തതിനാൽ കേസ് എടുത്തിട്ടില്ല. ഡ്രൈവർ മദ്യലഹരിയിലാണോ എന്ന സംശയം പൊലീസിനുണ്ട്.