ചോറ്റാനിക്കര: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള പൂജവെയ്പ്പ് ഇന്നലെ വൈകിട്ട് 7ന് പ്രത്യേകം സജ്ജമാക്കിയ സരസ്വതി മണ്ഡപത്തിൽ ക്ഷേത്രം മേൽശാന്തി സി.എൽ.സതീഷ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. വിജയദശമി നാളായ വ്യാഴാഴ്ച രാവിലെ പന്തീരടി പൂജയ്ക്ക് ശേഷം 8ന് സരസ്വതി മണ്ഡപത്തിൽ പ്രത്യേക പൂജകൾ കഴിഞ്ഞ് പൂജയെടുക്കും. തുടർന്ന് വിദ്യാരംഭച്ചടങ്ങുകൾക്ക് മേൽശാന്തിമാരും വൈദീക ബ്രാഹ്മണന്മാരും നേതൃത്വം നൽകും.