bob

കൊച്ചി: ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാങ്ക് ഒഫ് ബറോഡ ചങ്ങമ്പുഴ പാർക്കിൽ ശുചീകരണ പ്രവർത്തനങ്ങളുമായി സ്വച്ഛത ഹീ സേവ ക്യാമ്പ് സംഘടിപ്പിച്ചു. എറണാകുളം സോണൽ മേധാവിയും ജനറൽ മാനേജരുമായ ഡി. പ്രജിത്ത് കുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ കംപ്ലയൻസ് ആൻഡ് അഷ്വറൻസ് കെ.ആർ കഗ്ദാൽ, ഡെപ്യൂട്ടി റീജിയണൽ മേധാവി പി.എ അനിൽകുമാർ,​ സോണൽ ഓഫീസിലെയും റീജിയണൽ ഓഫീസിലെയും ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പാർക്ക് പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.