car
നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റും മതിലും തകർത്ത് കലുങ്കിൽ ഇടിച്ച് നിൽക്കുന്ന നിലയിൽ

ആലുവ: കീഴ്മാടിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റും കലുങ്കും മതിലും തകർത്തു. പഞ്ചായത്ത് കവലക്കും അയ്യൻകുഴി ക്ഷേത്രത്തിനും മദ്ധ്യേയുള്ള കലുങ്കിൽ ഇടിച്ചാണ് അപകടം. കുട്ടമശേരി ഭാഗത്ത് നിന്ന് കീഴ്മാടിലേക്ക് വന്ന കാർ ഇടതുവശത്തെ പോസ്റ്റിൽ ഇടിച്ച ശേഷം സമീപത്തെ മതിലും തകർത്ത് കലുങ്കിൽ താഴേക്ക് തൂങ്ങിയാണ് നിന്നത്. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അമിത വേഗതയിലാണ് കാർ വന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ടു.