cpm-paravur
സി.പി.എമ്മിൽ ചേർന്നവർക്ക് ജില്ലാ സെക്രട്ടറി എസ്. സതീഷ് പാർട്ടി പതാക കൈമാറുന്നു

പറവൂർ: പറവൂരിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ വിട്ട് സി.പി.എമ്മിൽ ചേർന്നവർക്ക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഓരോരുത്തരെയും രക്തഹാരം അണിയിച്ച് ജില്ലാ സെക്രട്ടറി എസ്. സതീഷ് സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റിഅംഗം എസ്. ശർമ്മ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി.വി. നിധിൻ, ജില്ലാ കമ്മിറ്റിഅംഗം പി.എസ്. ഷൈല, കെ.എ. വിദ്യാനന്ദൻ, പി.പി. അജിത്ത്കുമാർ എന്നിവർ സംസാരിച്ചു. കെ.വി. രവീന്ദ്രൻ, രമ ശിവശങ്കരൻ, ഷെറൂബി സെലസ്റ്റീന, സി.കെ. മോഹനൻ എന്നിവടക്കമുള്ളവരാണ് സി.പി.എമ്മിൽ ചേർന്നത്.

ഒക്ടോബർ ആറിന് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് സി.പി.ഐയിലേക്ക് വരുന്നവർക്കും സ്വീകരണ സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്.