
കാലടി: മേക്കാലടിയിൽ മലയാറ്റൂർ റോഡിൽ അമിത വേഗതയിൽ എത്തിയ ടോറസ് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണ്യാന്ത്യം. അയ്യമ്പുഴ പാണ്ടുപാറ സ്വദേശി വട്ടേക്കാട്ട് വീട്ടിൽ സിജുവാണ് (48) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ മേക്കാലടിയിലായിരുന്നു അപകടം. ടോറസിന്റെ ഇടിയിൽ അടിയിലേക്ക് വീണ സിജുവിന്റെ തലയിലൂടെ പിൻചക്രങ്ങൾ കയറിയിറങ്ങി. പ്രദേശവാസികൾ ചേർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. ഭാര്യ: രജീഷ. മക്കൾ: രോഹിത്, കാർത്തിക