കൊച്ചി: യൂക്കോ ബാങ്ക് എറണാകുളം സോണൽ ഓഫീസ് ഒക്ടോബർ രണ്ട് വരെ ശുചീകരണ യജ്ഞം ആചരിക്കുന്നു. ഇതോടനുബന്ധിച്ച് ബാങ്ക് ജീവനക്കാരുടെ വാക്കത്തോൺ എറണാകുളത്ത് സംഘടിപ്പിച്ചു. സോണൽ മേധാവി ഗജാനൻ പ്രധാൻ, ഡെപ്യൂട്ടി സോണൽ മേധാവി പ്രവീൺ കുമാർ, ബാങ്കിലെ ജീവനക്കാർ എന്നിവർ വാക്കത്തോണിൽ പങ്കെടുത്തു.