krds

മൂവാറ്റുപുഴ: കെ.ആർ.ഡി.എസ് എ മൂവാറ്റുപുഴ താലൂക്ക് സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. പോൾ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ക്രസ്‌റ്റോ തമ്പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അബൂ സി. രഞ്ജി ജില്ലാ റിപ്പോർട്ടിംഗ് നടത്തി. മേഖലാ സെക്രട്ടറി കെ.കെ. കബീർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ബിജു ഇ.ജി. വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഭാരവാഹികളായി സനൽകുമാർ പി .എം. ( പ്രസിഡന്റ് ) ഗിരിജാമോൾ, മുഹമ്മദ് ഷാ (വൈസ് പ്രസിഡന്റ് മാർ) രാജേഷ് ടി.പി. (സെക്രട്ടറി) അരുൺ ദാസ്, മുഹ്സിന മുഹമ്മദ് (ജോയിൻ സെക്രട്ടറിമാർ) നിഷ ആനന്ദ് (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.