
കോതമംഗലം: ബൈക്ക് അപകടത്തിൽപ്പെട്ട് കിടപ്പിലായിരുന്ന യുവാവ് എട്ട് മാസത്തിന് ശേഷം മരിച്ചു. ആയക്കാട് റാണിസദനം ചന്ദ്രന്റെ മകൻ അനീഷാണ് (44) മരിച്ചത്. ഫെബ്രുവരി 16 ന് തങ്കളത്തിന് സമീപം വച്ചാണ് അപകടം നടന്നത്. അനീഷ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. മാതാവ്: രാധ , ഭാര്യ: വിജിത, മക്കൾ: ആകാശ്, ശ്രീബാല.