oil
കൊച്ചിൻ ഓയിൽ മർച്ചന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് എറണാകുളം പ്രസിഡന്റ് പി.നിസാർ ഉദ്ഘാടനം ചെയ്യുന്നു. പ്രസിഡന്റ് തലത്ത് മഹമൂദ്, വൈസ് പ്രസിഡന്റ് രാജേഷ് ജോസ് സമീപം

കൊച്ചി: കൊച്ചിൻ ഓയിൽ മർച്ചന്റ്സ് അസോസിയേഷൻ (സി.ഒ.എം.എ) വാർഷിക പൊതുയോഗം കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് എറണാകുളം പ്രസിഡന്റ് പി. നിസാർ ഉദ്ഘാടനം ചെയ്തു. സി.ഒ.എം.എ പ്രസിഡന്റ് തലത്ത് മഹമൂദ് അദ്ധ്യക്ഷത വഹിച്ചു. പൊതുജനങ്ങൾക്ക് ന്യായമായ വിലയ്ക്ക് വെളിച്ചെണ്ണ ലഭ്യമാക്കാൻ വിദേശരാജ്യങ്ങളിൽ നിന്ന് കൊപ്ര ഇറക്കുമതി ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. എണ്ണ വ്യവസായത്തെ രക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന തലത്തിൽ നടപടികൾ വേണമെന്നും അംഗങ്ങൾ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റായി തലത്ത് മഹമൂദും വൈസ് പ്രസിഡന്റായി രാജേഷ് ജോസും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രകാശ് ബി റാവു, ഷോമി ജോർജ്, ആർ.റിജു, കെ.വി.കൃഷ്ണകുമാർ, സിബി തോമസ്, പി.അശോക്, ആദർശ് എസ് കാമത്ത്, എ. അർജുൻ, എം. ഷൂജ എന്നിവരാണ് ഡയറക്ടർമാർ.