നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം കോളേജ് പ്രിൻസിപ്പൽ ഡോ. പ്രീത ആർ. നായർ ഉദ്ഘാടനം ചെയ്തു. ആലുവ റെയിൽവേ സ്റ്റേഷൻ, ക്ഷേത്രപരിസരം, ആലുവ ബസ് സ്റ്റാൻഡ്, മെട്രോ എന്നിവിടങ്ങളിലുള്ള നിരാലംബരായവർക്കാണ് പൊതിച്ചോറുകൾ നൽകിയത്. പ്രോഗ്രാം ഓഫീസർ ആർ. പ്രശാന്ത്, ഡോ. കെ.എം. രമേശ്, ഡോ. ലക്ഷ്മി ആർ. നായർ, പ്രൊഫ. വി.എ. ഷംസുദ്ദീൻ, പി.എ. നിഷമോൾ എന്നിവർ സംസാരിച്ചു.