കളമശേരി: ചുവന്ന ഹൈഡ്രജൻ ബലൂണുകൾ ആകാശത്തിലേക്ക് പറത്തി മഞ്ഞുമ്മൽ സെന്റ്. ജോസഫ്സ് ആശുപത്രിയിൽ ഹാർട്ട് ഡേ ആചരിച്ചു. ഡോ. ജിമ്മി ജോർജ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. ലാൽജു പോളപ്പറമ്പിൽ, അസോസിയേറ്റ് ഡയറക്ടർമാരായ ഫാ. ജിൻസൺ, ഫാ. അനുപ്രതാപ്, ഫാ. സൈമൺ, ഡോ.എം. എൻ. വെങ്കിടേശ്വരൻ, ഡോ. സരിത ശേഖർ ശശികല, ഡോ. വിഷ്ണു, സെലിൻമാത്യു, സിസ്റ്റർ സംഗീത എന്നിവർ പങ്കെടുത്തു. സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് , ഡോ. സിജു ജോസഫ് നയിച്ച ബി. എൽ.എസ്. ട്രെയിനിംഗ്,ഫ്ലാഷ് മൊബ് തുടങ്ങിയവയും നടത്തി.