കളമശേരി: ബി.ഡി.ജെ.എസ് എറണാകുളം നോർത്ത് ജില്ലാകമ്മിറ്റി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി. ജയപ്രകശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.പി. ബിനു അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എസ്. ജയരാജ്, സി.എൻ. രാധാകൃഷ്ണൻ, ഷൈജു മനയ്ക്കപ്പടി എന്നിവർ സംസാരിച്ചു. അദ്വൈതാശ്രമത്തിനെതിരെ നടന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ സമരപരിപാടികൾ നടത്തുവാൻ യോഗം തീരുമാനിച്ചു. ഭാരവാഹികളായി എം.പി. ബിനു(പ്രസിഡന്റ് ), ഡി. പ്രസന്നകുമാർ, പുരുഷോത്തമൻ, ഷനി, സന്തോഷ് (വൈസ് പ്രസിഡന്റുമാർ)​, പി. ദേവരാജ് ദേവസുധ, മനോജ്, എൻ.കെ. സജീവ് , വേണു, സിജു (ജനറൽ സെക്രട്ടറിമാർ)​, പ്രവീൺ , വിജയകുമാർ, മോഹൻകുമാർ, മുരളീധരൻ, ഷിബുലാൽ, പ്രശാന്ത് (സെക്രട്ടറിമാർ )​,​ കണ്ണൻ(ഖജാൻജി )​, വിജയൻ (സംസ്ഥാന കമ്മിറ്റിഅംഗം)​ എന്നിവരെ തിരഞ്ഞെടുത്തു