church

ആലുവ: തീർത്ഥാടന കേന്ദ്രമായ എടത്തല എട്ടേക്കർ വിശുദ്ധ യൂദാതദേവൂസിന്റെ ദേവാലയത്തിൽ മദ്ധ്യസ്ഥ തിരുനാളിനും ഊട്ടു തിരുനാളിനും തുടക്കം കുറിച്ചുള്ള പന്തൽ കാൽനാട്ടുകർമ്മം ഇടവക വികാരി ഫാ. റോക്കി കൊല്ലംപറമ്പിൽ നിർവഹിച്ചു. സഹവികാരി ഫാ. ജിലു ജോസ്, അൻവർ സാദത്ത് എം.എൽ.എ, എടത്തല പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ലിജി, വാർഡ് മെമ്പർ ജസിന്ത ബാബു, ഊട്ടുതിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ ജോണി ക്രിസ്റ്റഫർ, തിരുനാൾ കൺവീനർ ജോമിഷ് ജോസ്, ജോയിന്റ് ജനറൽ കൺവീനർമാർ റോഷൻ സെബാസ്റ്റ്യൻ, കജിറ്റ്, വിക്ടർ ചടയങ്ങാട്, ജെൻസൻ, നെൽസൻ സെക്വര, കൈകാരന്മാരായ യേശുദാസ് കൊച്ചുവീട്ടിൽ മത്തായി, വർഗീസ് ചേനോത്ത് എന്നിവരും പങ്കെടുത്തു.