
കൊച്ചി: മണ്ണത്തൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഓർമ്മപ്പെരുന്നാൾ യെൽദോ മാർ ബസേലിയോസ് ബാവയുടെ 340-ാം ഓർമ്മപ്പെരുന്നാൾ ഇന്നും നാളെയും ആഘോഷിക്കും. കൊടിയേറ്റം ഇന്നലെ വികാരി ഫാ. മാത്യൂസ് കാഞ്ഞിരംപാറനിർവഹിച്ചു. ഇന്ന് വൈകിട്ട് 6.30ന് സന്ധ്യാനമസ്കാരം, 7.30ന് വചനശുശ്രൂഷ. നാളെ രാവിലെ 7ന് പ്രഭാത നമസ്കാരം, 8ന് കുർബാന, 9.30ന് പ്രദക്ഷിണം. തുടർന്ന് നേർച്ച വിളമ്പ്.