കൊച്ചി: റോട്ടറി ഡിസ്ട്രിക്ട് 3205 ഫ്യൂഷൻ വൈബ്രന്റ് ക്ലബ് സെമിനാർ ഇന്റർനാഷണൽ ഡയറക്ടർ എം. മുരുഗാനന്ദം ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ ഡോ. ജി.എൻ. രമേഷ് അദ്ധ്യക്ഷനായി. ചെയർമാൻ അഡ്വ. പ്രേംകുമാർ, കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബഹറ, അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, എസ്.സി.എം.എസ് ഗ്രൂപ്പ് വൈസ് ചെയർമാൻ ഡോ. രാധാ പി. തേവന്നൂർ, മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ സുരേഷ് നിലമേൽ, സുനിൽ സക്കറിയ, ടി. അജയകുമാർ, ജോസ് ചാക്കോ, പറവൂർ റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. ജോർജ് തോമസ് എന്നിവർ പ്രസംഗിച്ചു.