കൊച്ചി: ഗാന്ധി - ശ്രീനാരായണ ഗുരു സംവാദത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് ഗാന്ധിജയന്തി ദിനമായ നാളെ വൈകിട്ട് 5ന് മരട് കൊട്ടാരം ഗുരുമണ്ഡപ ഭൂമിയിൽ സംവാദസ്മരണ വിപുലമായി സംഘടിപ്പിക്കും. എസ്.എൻ.ഡി.പി യോഗം മരട് തെക്ക് ശാഖ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രശസ്ത പ്രഭാഷകൻ ഡോ. അമൽ സി. രാജൻ മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് അദ്ധ്യക്ഷനാകും. ഗുരുഭൂമി സംരക്ഷണ സമിതി കൺവീനർ വി.പി. ശ്രീകുമാർ വിഷയാവതരണം നടത്തും. ശാഖാ ആക്ടിംഗ് പ്രസിഡന്റ് രാമചന്ദ്രൻ ഉത്തനാട്ട് സ്വാഗതവും സെക്രട്ടറി പി.എസ്. സജീവ് നന്ദിയും പറയും.