usha

അങ്കമാലി: സഹൃദയ ഉഷ ഇന്റർനാഷണൽ ലിമിറ്റഡുമായി സഹകരിച്ച് കൊരട്ടി മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വനിതകൾക്കായി സംഘടിപ്പിച്ച 9 ദിവസത്തെ തയ്യൽ പരിശീലനം പൂർത്തിയാക്കിയവർക്ക് സൗജന്യമായി തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം അങ്കമാലി നഗരസഭാ ചെയർമാൻ ഷിയോ പോൾ ഉദ്ഘാടനം ചെയ്തു. ഉഷ സോഷ്യൽ സർവീസസ് ഡിപ്പാർട്ട്മെന്റ് മാനേജർ വടിവേലൻ പെരുമാൾ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കെ.ടി.ഡി.സി ഡയറക്ടർ ബന്നി മൂഞ്ഞേലി, ഉഷ സോഷ്യൽ സർവീസസ് ഡപ്യൂട്ടി ഡിപാർട്ട്മെന്റ് മാനേജർ ബിന്ദു ജോസ്, കെ.ഒ. മാത്യൂസ്, ബിനി അനു, ജിനി ബാബു, വൽസ ഡേവിസ്, സെബിൻ ജോസഫ് എന്നിവർ സംസാരിച്ചു.