
അങ്കമാലി: പുളിയനം നവധാര സാംസ്കാരിക കേന്ദ്രത്തിന്റെ 27-ാംവാർഷികവും കൈകൊട്ടിക്കളി മത്സരവും നടന്നു. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. നവധാര കൺവീനർ സനൽ മൂലൻകുടി അദ്ധ്യക്ഷത വഹിച്ചു. റോജി.എം. ജോൺ എം.എൽ.എ,ടെൽക് ഡയറക്ടർ കെ.കെ ഷിബു, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് താരാ സജീവ്, വാർഡ് മെമ്പർ പി.ആർ. രാജേഷ്, സിനിമാ താരങ്ങളായ മമ്മി സെഞ്ചുറി, വിനോദ് ലീല, സുരേഷ് മാഞ്ഞാലി തുടങ്ങിയവർ സംസാരിച്ചു. അഖില കേരള കൈകൊട്ടിക്കളി മത്സരത്തിന്റെ ഒന്നാം സമ്മാനംഅസ്ത്ര ഞാറക്കലിനും രണ്ടാം സമ്മാനം ശിവകാർത്തികേയ പറവൂരിനും മൂന്നാം സമ്മാനം ശ്രീ മഹാദേവ നോർത്ത് പറവൂരിനും ലഭിച്ചു.