
കാക്കനാട്: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ഏർപ്പെടുത്തിയ 2025ലെ മികച്ച ജനപ്രതിനിധിക്കുള്ള മഹാത്മാ ശ്രേഷ്ഠ സാരഥി പുരസ്കാരത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനെ തിരഞ്ഞെടുത്തു. 25000 രൂപയും ഫലകവും കീർത്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഒക്ടോബർ 2ന് രാമമംഗലം വൈ.എം.സി.എ ഹാളിൽ രാവിലെ 11ന് നടക്കുന്ന ഗാന്ധി വിജ്ഞാന ചടങ്ങിൽ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സി.കെ.അബ്ദുൽ റഹീം അവാർഡ് വിതരണം ചെയ്യുമെന്നും ഗാന്ധിദർശൻ വേദി സംസ്ഥാന പ്രസിഡന്റ് എം.സി.ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തുമെന്നും ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ എം.എം. ഷാജഹാൻ അറിയിച്ചു.